ജി ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് സവരക്കത്തി. സംവിധായകരായ മിഷ്‌കിന്‍, റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷംന കാസിം (പൂര്‍ണ)ആണ് ചിത്രത്തിലെ നായിക. കേള്‍വിത്തകരാറുള്ള ഗര്‍ഭിണിയായ യുവതിയായാണ് ചിത്രത്തില്‍ ഷംന എത്തുന്നത്. ചിത്രത്തില്‍ നായികയായി പ്രിയാമണിയെ ആയിരുന്നു ആദ്യം സമീപിച്ചത്. പിന്നീട് ഷംനയെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. 2015ല്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ ടീസര്‍ 2016ല്‍ പുറത്തിറങ്ങിയിരുന്നു. 2018 ഫെബ്രുവരി 9ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ലോണ്‍ വൂള്‍ഫിന്റെ ബാനറില്‍ മിഷ്‌കിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: സവരക്കത്തി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.