പ്രശസ്ത എഴുത്തുകാരനും, നാടക സംവിധായകനുമായ ശ്രീപ്രതാപ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സീതാകാളി.സ്‌നേഹ ദിവാകര്‍,ശിവജി ഗുരുവായൂര്‍,അനു ജോസഫ്, സോന നായര്‍ ,മുകുന്ദന്‍,ലിഷോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്.ഫൂലന്‍ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ബാന്‍ക്വിനിനെതിരായി വിമര്‍ശനം തൊടുത്തുവിടാനും ചിത്രം ശ്രമിക്കുന്നുണ്ട്.പുരോഗമന നാട്യങ്ങള്‍ക്കിടയിലൂടെ മലയാളി സമൂഹം ഏത് വിധം സ്ത്രീത്വത്തെ അപമാനിക്കുകയും വില്‍ക്കുകയും ചെയ്യുന്നു എന്ന് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ തുറന്നുകാട്ടുന്നു.പ്രസിന്‍ പ്രതാപ് എഡിറ്റിങ്ങും സൈമണ്‍ ജോസഫ്,വിനോദ് വിഷ്ണു എന്നിവര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.നവനീത് ശിവ ഇമേജിന്റെ ബാനറില്‍ രാംദാസ് കോട്ടയില്‍,വടക്കേ അമ്പലപ്പാട്ട് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: സീതാകാളി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.