സീനിയേഴ്സ് കഥ
വൈശാഖ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ ജയൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങൾ പഠിച്ചിരുന്ന കോളേജിൽ വർഷങ്ങൾക്കുശേഷം വീണ്ടും പഠിക്കാൻ വരുന്ന 4 വ്യക്ത്തികളുടെ കഥയാണ് ചിത്രം പറയുന്നത്. സച്ചി, സേതു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. വൈശാഖ് സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമ്മിച്ചത്.
പത്മനാഭന്‍ (ജയറാം), റെക്സ്, ഇടിക്കുള, മുന്ന എന്ന നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ നടന്ന കുറെ സംഭവങ്ങളാണ് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ് എന്ന സിനിമയുടെ കഥ. ബിസിനെസ്സുകാരനായ ഇടിക്കുളയും, ലേഡീസ് ഷോപ്പ് നടത്തുന്ന മുന്നയും, ചിത്രകാരനായ റെക്സും, അവരുടെ സുഹൃത്തായ പത്മനഭാന്റെ വരവും കാത്തിരിക്കുന്നു. കുറെ നാളുകള്‍ക്കു ശേഷം ഒരു കൊലകുറ്റത്തിന്റെ ശിക്ഷ കഴിഞ്ഞു പത്മനാഭന്‍ ജയിലില്‍ നിന്നിറങ്ങി കൂട്ടുകാരെ കാണാന്‍ വരുന്നു. അങ്ങനെ അവര്‍ നാലുപേരും ജീവിതം അടിച്ചുപൊളിക്കാന്‍ വേണ്ടി പത്മനാഭന്റെ ആഗ്രഹപ്രകാരം അവര്‍ പഠിച്ച കോളേജില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ പോകുന്നു. പക്ഷെ ഒരു പ്രത്യേക ലക്ഷ്യവുമായാണ് പപ്പു അവര്‍ മൂന്ന് പേരെയും കോളേജിലേക്ക് വീണ്ടും കൊണ്ടുവരുന്നത്. താൻ ചെയ്യ്തിട്ടില്ലത്ത കൊലപാതകം തന്റെ 4 സുഹൃത്തുക്കളിൽ ആരാണ് ചെയ്യ്തതെന്ന് കണ്ടുപിടിക്കുകയാണ് അയാളുടെ ലക്‌ഷ്യം.
** Note : Hello! Would you like to share the storyline of the movie സീനിയേഴ്സ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications