ഷെഫീക്കിന്റെ സന്തോഷം കഥ/ സംഭവവിവരണം

    ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. പാറത്തോട് എന്ന ഗ്രാമത്തിലെ പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 

    ഉണ്ണി മുകുന്ദനാണ് ചിത്രത്തില് ഷെഫീക്കായി എത്തുന്നത്. മനോജ് കെ ജയന്‍, ബാല, ദിവ്യ പിള്ള, മിഥുന്‍ രമേശ്, സ്മിനു സിജോ, അനീഷ് രവി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

    ഉണ്ണി മുകുന്ദന്റെ അച്ഛനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നൗഫര്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.

    ഷെഫീക്കിന്റെ സന്തോഷം വിവാദം; സിനിമയുടെ റിലീസിന് പിന്നാലെ നടന്‍ ബാല ഉണ്ണി മുകുന്ദനെതിരെ രംഗത്ത് വന്നിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ല എന്നതായിരുന്നു ബാലയുടെ പ്രധാന ആരോപണം. കൂടാതെ സിനിമയിലെ ചില അണിയറ പ്രവര്‍ത്തകര്‍ക്കും ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് ബാല ചൂണ്ടികാണിച്ചിരുന്നു. തുടര്‍ന്ന് വിവാദങ്ങള്‍ക്കെതിരെ ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ സംവിധായകനും രംഗത്ത് വന്നിരുന്നു.


    തിയേറ്റര്‍ റിലീസ് - 2022 നവംബര്‍ 25

    ഒടിടി റിലീസ് - 2023 ജനുവരി 6 - ആമസോൺ പ്രൈം വീഡിയോ




    **Note:Hey! Would you like to share the story of the movie ഷെഫീക്കിന്റെ സന്തോഷം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X