ഡോ ബാലകൃഷ്ണന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് സിന്ദൂരസന്ധ്യയ്ക്ക് മൗനം മൗനം.മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായ ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.
ബാലന്‍ കെ നായര്‍,പ്രതാപ് പോത്തന്‍,ലക്ഷ്മി,മാധവി,സീമ,ജയന്തി,കുഞ്ചന്‍,രവീന്ദ്രന്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ബിച്ചു തിരുമലയുടെ വരികള്‍ക്ക് ശ്യാം ആണ് സംഗീതം നല്‍കിയത്.മറുനാടന്‍ മൂവിസിന്റെ ബാനറില്‍ വി ബി കെ മേനോനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: സിന്ദൂരസന്ധ്യയ്ക്ക് മൗനം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.