ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രമാണ് സീതാ രാമം. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ, പി.എസ് വിനോദ് എന്നിവര്‍ ചേര്‍ന്നാണ്.
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുമ്പോള്‍ മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. സീത എന്നാണ് മൃണാളിന്റെ കഥാപാത്രത്തിന്റെ പേര്. ഇവര്‍ക്കൊപ്പം അഫ്രീന്‍ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും എത്തുന്നു.
ജമ്മു കശ്മീരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, സംഗീതം വിശാല്‍ ചന്ദ്രശേഖര്‍. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
** Note :
കുറിപ്പ്: സീതാ രാമം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.