മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റേഷന്‍ 5. പ്രതാപ് നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇന്ദ്രന്‍സ്, പ്രയാണ്‍, പ്രിയംവദ, അനൂപ് ചന്ദ്രന്‍, ഐ എം വിജയന്‍, കണ്ണന്‍ പട്ടാമ്പി, നിര്‍മല്‍ പാലാഴി, വിനോദ് കോവൂര്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് വട്ടവടയെന്ന മലയോരഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് സ്ഥലംമാറ്റം കിട്ടിയ യുവ ഡോക്ടറും ഗ്രാമത്തിൽ ഹാം റേഡിയോ പ്രവർത്തിപ്പിക്കുന്ന പദ്‌മ എന്ന യുവതിയും കണ്ടുമുട്ടുന്നതും ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളുമാണ് ചിത്രം പറയുന്നത്
റഫീഖ് അഹമ്മദ്, ഹരിലാല്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് കാനത്തൂര്‍ ആണ് സംഗീതം പകര്‍ന്നത്.
** Note :
കുറിപ്പ്: സ്റ്റേഷന്‍ 5 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.