ദേവന്‍ സുബ്രമണ്യന്റെ തിരക്കഥയില്‍ ബിന്‍ഷാദ് നാസര്‍ സംവിധാനം ചെയ്ത ചിത്രമാണ് സുന്ദരന്‍ സുഭാഷ്.നിതീഷ് കൃഷ്ണനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സുഭാഷ് എന്ന ചെറുപ്പക്കാരന്റെ സ്വപ്‌നവും ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.
മണികണ്ഠന്‍ പെരുമ്പടപ്പിന്റെ വരികള്‍ക്ക് ഇഷാന്‍ ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.കെ.എസ് ഹരിശങ്കര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ബിന്‍ഷാദ് നാസര്‍ എഡിറ്റിങ്ങും അബ്ദുള്‍ റഹീം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.സജിം കളമശ്ശേരിയ ചമയവും ബ്യൂസി ബി ജോണ്‍ വസ്ത്രാലങ്കരവും നിര്‍വ്വഹിച്ചിരിക്കുന്നു.ഇറോസ് ഇന്റര്‍നാഷണന്‍,ബിഎംബി പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
** Note :
കുറിപ്പ്: സുന്ദരന്‍ സുഭാഷ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.