മനഃശാസ്ത്രശാഖയെ അടിസ്ഥാനമാക്കി എ.കെ സത്താര്‍ സംവിധാനം ചെയ്ത ചിത്രമാണ് ടേക്ക് ഇറ്റ് ഈസി.ആനന്ദ് സൂര്യ,പ്രകാശ് നന്ദി,സിദ്ധിഖ് താമരശ്ശേരി,അനില്‍ കെ കീഴമാടം,അനില്‍ ജി നായര്‍,സുരേഷ്,സനൂപ്,ജിഫ്രി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.അവിഹിതബന്ധങ്ങളുടെയും വിവാഹമോചനങ്ങളുടെയും കുടുംബ ബഛിദ്രത്തിന്റെയും കാര്യകാരണങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.പി.കെ ഗോപി,ജിത്തു തമ്പുരാന്‍ എന്നിവരുടെ വരികള്‍ക്ക് തിരക്കഥാകൃത്തുക്കളായ രാജേഷ് ബാബു സംഗീതം പകരുന്നു.ഛായാഗ്രഹണം ഷൗക്കത്ത് ലൂക്കയും,കല ശ്രീധരന്‍ എലത്തൂരും നിര്‍വ്വഹിക്കുന്നു.ഉജ്ജയിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിരീഷ് ഇ തലശ്ശേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ടേക്ക് ഇറ്റ് ഈസി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.