ചിത്ര സംയോജകനായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ടേക്ക് ഓഫ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇറാഖ് യുദ്ധത്തില്‍ നഴ്സുമാര്‍ കുടുങ്ങിപ്പോയ സംഭവത്തെ ആസ്പദമാക്കിയുളള ചിത്രമാണ് ടേക്ക് ഓഫ്. ഇതില്‍ കുഞ്ചാക്കോ ബോബനും പാര്‍വതിയും ഇറാഖില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ വേഷത്തിലാണ് വരുന്നത്. കുഞ്ചാക്കോ ബോബന്‍ ആദ്യമായാണ് മെയില്‍ നഴ്സായി എത്തുന്നത്. ഫഹദ് ഫാസില്‍ ഇന്ത്യന്‍ അംബാസിഡറുടെ വേഷത്തിലും എത്തുന്നു.
രാജേഷ് പിള്ള ഫിലിംസിന്റെ ബാനറില്‍ ആന്റോ ജോസഫും ഷെബിന്‍ ബെക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. റഫീഖ് അഹമ്മെദിന്റെയും, ഹരി നാരായണന്റെയും വരികളാണ്. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണനും, അഭിലാഷ് ബാലചന്ദ്രനുമാണ്. കഥ തിരക്കഥ മഹേഷ് നാരായണനും വസ്ത്രാലങ്കാരം, ധന്യ ബാലകൃഷ്ണനുമാണ്.
** Note :
കുറിപ്പ്: ടേക്ക് ഓഫ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.