ഷാജൂണ്‍ കാര്യാലിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തച്ചിലേടത്ത് ചുണ്ടന്‍. മമ്മൂട്ടി, തിലകന്‍, ക്യാപ്റ്റന്‍ രാജു, അഗസ്റ്റിന്‍, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വാണി വിശ്വനാഥ്,നന്ദിനി, കൊല്ലം തുളസി, കോഴിക്കോട് നാരായണന്‍ നായര്‍, മങ്ക മഹേഷ്, കാവേരി, സാദിഖ്, ലത, ലിസി ജോസ്, വിജയകുമാര്‍, പ്രതാപ്, ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബിച്ചു തിരമലയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം പകര്‍ന്നത്. എസ് പി വെങ്കിടേഷാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.
** Note :
കുറിപ്പ്: തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.