തട്ടത്തിൻ മറയത്ത് കഥ
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളി, ഇഷ തൽവാർ, അജു വർഗീസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രീനിവാസനും, മുകേഷും ചേർന്ന് ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. തട്ടത്തിൻ മറയത്ത് ഒരു മുഴുനീള പ്രണയ ചിത്രമാണ്. വ്യത്യസ്ത അവതരണരീതികൊണ്ട് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും കേരളത്തിലെ ക്യാംപസ്സുകളിൽ ഹിറ്റായി.
വിനീത് ശ്രീനിവാസൻ ജനിച്ചുവളർന്ന തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയമാണ് പ്രമേയമാക്കിയിരിക്കുന്നത്. വിനോദ് നായർ (നിവിൻ പോളി) ഒരു സതാരണ ഹിന്ദു കുടുംബത്തിൽ ജനിച്ചയാളാണ്. അതെ സമയം ആയിഷ (ഇഷ തൽവാർ) സമൂഹത്തിൽ അറിയപ്പെടുന്ന ഒരു മുസ്ലിം കുടുംബാങ്ങമാണ്. ചിത്രം ആരംഭിക്കുമ്പോൾ സ്ഥലത്തെ പ്രമാണിയുടെ വീടിന്റെ മതിൽ ചാടികടക്കാൻ ശ്രമിച്ചതിന്റെ പേരിൽ വിനോദിനെ പോലീസ് സ്റെഷനിൽ പിടിച്ചു വച്ചിരിക്കുകയാണ്. പിന്നീട് എസ് ഐ പ്രേംകുമാർ (മനോജ് കെ ജയൻ) എന്ന പോലീസ് ഇന്സ്പെക്ട്ടറോട് അയാൾ നടന്ന സംഭവങ്ങൾ വിവരിക്കുന്നു. തൻ സ്നേഹിക്കുന്ന ആയിഷ എന്ന പെണ്‍കുട്ടിയെ കാണാനാണ് മതിൽ ചാടിയതെന്ന് വിനോദ് അദ്ദേഹത്തോട് വെളിപ്പെടുത്തുന്നു. പ്രണയിക്കുന്നവരെ ഇഷ്ട്ടപ്പെടുന്ന എസ് ഐ പ്രേംകുമാർ കഴിഞ്ഞകാല സംഭവങ്ങൾ വിനോദിനോട് ചോദിച്ചറിയുന്നു. തുടർന്ന് ഫ്ലാഷ് ബാക്കിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഓടുവിൽ എസ് ഐ പ്രേംകുമാറിന്റെ സഹായത്തോടെ വിനോദ് ആയിഷയെ സ്വന്തമാക്കുന്നു.
** Note : Hello! Would you like to share the storyline of the movie തട്ടത്തിൻ മറയത്ത് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications