പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിനുശേഷം ലാല്‍ജോസും കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒന്നിച്ച ചിത്രമാണ് തട്ടുംപുറത്ത് അച്യൂതന്‍. സിന്ധുരാജാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്.
പുതുമുഖം ശ്രാവണയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികാ വേഷത്തില്‍ എത്തുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചു പ്രേമന്‍, സുബീഷ്, സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
]
** Note :
കുറിപ്പ്: തട്ടുംപുറത്ത് അച്യൂതന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.