പൂമരത്തിനുശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി കുങ്ഫു മാസ്റ്റര്‍. നീത പിള്ളയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.പുതുമുഖം ജിജി സ്‌കറിയ ആണ് നായകന്‍.
മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദി കുങ്ഫു മാസ്റ്റര്‍ എന്ന പേരിട്ടിരിക്കുന്ന ഈ ആക്ഷന്‍ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തിയാണ് കഥ പറയുന്നത്.
സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്.
** Note :
കുറിപ്പ്: ദി കുങ്ഫു മാസ്റ്റര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.