ബോളിവുഡ് ചിത്രം കാര്‍വാന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രമാണ് സോയാ ഫാക്ടര്‍.അഭിഷേക് വര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.സോനം കപൂറാണ് ചിത്രത്തിലെ നായിക.
അനുജ ചൌഹാന്റെ ദ സോയാ ഫാട്കര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.സോയാ സോളങ്കി എന്ന പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമായി മാറുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്താണ് സോയ ജനിക്കുന്നത്.ആ പെണ്കുട്ടിയുടെ തുടര്‍ന്നുള്ള ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും അദ്‌ലാബ്‌സ് ഫിലിംസു ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: സോയ ഫാക്ടര്‍-ഹിന്ദി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.