ഭക്ഷണത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ പ്രശസ്തനായ തീറ്ററപ്പായിയുടെ കഥപറയുന്ന ചിത്രമാണ് തീറ്ററപ്പായി. വിനു രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാകന്‍.സംവിധായകന്‍ വിനയന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു വിനുവിന്റെ ആദ്യസംവിധാന ചിത്രം കൂടിയാണിത്. പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് തീറ്ററപ്പായിയായി ചിത്രത്തില്‍ എത്തുന്നത്. ആക്ഷനും കോമഡിയും ഗാനങ്ങളുമൊക്കെയുള്ള ചിത്രം പൂര്‍ണ്ണമായും തീറ്ററപ്പായിയുടെ കഥയല്ല അവതരിപ്പിക്കുന്നത് എന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. വിന രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സി എ സജീവന്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് അന്‍വര്‍ അമന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അജയന്‍ വിന്‍സെന്റ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. തൃശ്ശൂര്‍, പാലക്കാട് എന്നിവടിങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരിച്ച ചിത്രം കെ ബി എം റിലീസിന്റെ ബാനറില്‍ കെകെ വിക്രമനാണ് നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: തീറ്ററപ്പായി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.