റിഥു കൃഷ്ണന്റെ തിരക്കഥയില്‍ പ്രദീഷ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് തേരോട്ടം.അസര്‍ മുഹമ്മദ്,ആന്റണി ഫ്രാന്‍സിസ്,റോണി ജോസഫ്,ജയസ് റെജി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സുഭാഷ് സഹദേവന്‍,പ്രദീഷ് ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് ലത്തീഫ് മുല്ലശ്ശേരി, രാജ് ടി ആര്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്.സഞ്ജീവ് ജനാര്‍ദ്ദനന്‍,ആനന്ദ് വിക്രം,സുഭാഷ് സഹദേവന്‍,സരിഗശ്രീ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ശ്രീ ചിത്തിര മീഡിയയുടെ ബാനറില്‍ സഞ്ജീവ് ജനാര്‍ദ്ദനനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: തേരോട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.