കന്നഡയിലെ ഹിറ്റ് നിര്‍മാതാക്കളായ പുഷ്‌കര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിച്ച മലയാള ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. സെന്ന ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മേഡ് ഇന്‍ കാഞ്ഞങ്ങാട്' എന്ന ടാഗ്‍ലൈനില്‍ എത്തിയ ചിത്രത്തില്‍ ആ നാട്ടുകാര്‍ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പിത് പി ആര്‍, മനോജ് കെ യു, രഞ്ജി കാങ്കോല്‍, സജിന്‍ ചെറുകയില്‍, സുനില്‍ സൂര്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍, സംഗീതം മുജീബ് മജീദ്.
അവാര്‍ഡുകള്‍
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച രണ്ടാമത്തെ ചിത്രം
ദേശീയ ചലച്ചിത്ര അവാര്‍ഡ് 2020 - മികച്ച ഫീച്ചര്‍ ഫിലിം
** Note :
കുറിപ്പ്: തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.