ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൃശ്ശൂര്‍ പൂരം. ജയസൂര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പുള്ള് ഗിരി എന്നാണ് കഥാപാത്രത്തിന്റെ പേര്. തന്റെ സുഹൃത്തുക്കളിലൊരാള്‍ക്ക് വേണ്ടി ഉപേക്ഷിച്ച ജീവിതത്തിലേക്ക് തിരികെ വരുന്ന ഗിരിയുടെ കഥയാണ് ചിത്രം പറയുന്നത്.
സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക. സാബുമോന്‍ അബ്ദുസമദ്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍.
** Note :
കുറിപ്പ്: തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.