തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ കഥ
ദംഗലിനുശേഷം ആമിര്‍ ഖാന്റേതായി ഒരുങ്ങുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രത്തിന്റെ സംവിധായകന്‍.ആമീര്‍ ഖാനും, അമിതാഭ് ബച്ചനുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തിലെ കഥാപാത്രത്തിനായ ആമിര്‍ ശരീരഭാരം കുറച്ചത് ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ചിത്രത്തിലെ കഥാപാത്രത്തനായി കാതൂം മൂക്കും കുത്തിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയാണ് ആമിറിന്റെ ലുക്ക് പുറത്തുവന്നത്.ഇവരെക്കൂടാതെ കത്രീന കൈഫ്,ദംഗല്‍ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.17 ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തില്‍ ബിഗ്ബിയും ആമിറും തമ്മിലുള്ള വാള്‍പയറ്റ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കടലിലും കപ്പലിലുമായി നടക്കുന്ന യുദ്ധങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.ചിത്രത്തിനായി രണ്ടു ലക്ഷം കിലോ തൂക്കമുള്ള രണ്ട് കപ്പലുകളാണ് നിര്‍മിച്ചത് .കപ്പല്‍ നിര്‍മാതാക്കളും അന്താരാഷ്ട്ര ഡിസൈനര്‍മാരുമായി ആയിരത്തിലധികം പേര്‍ ഒരു വര്‍ഷംമെടുത്താണ് രണ്ട് കപ്പലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ചിത്രത്തിനെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു.എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.അതീവ രഹസ്യമായാണ് ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നത്.ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫെഷന്‍സ് ഓഫ് തംഗ് ആന്റ് കള്‍ട്ട് ഓഫ് ദ തഗ്ലീ എന്ന നോവലിനെ അസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും പണം മുടക്കി ചെയ്യുന്ന ചിത്രങ്ങളിലൊന്നാണിത്.യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.നവംബര്‍ 8നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
** Note :
Hello! Would you like to share the storyline of the movie തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].