X
മലയാളം » സിനിമകള്‍ » തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍
തഗ്‌സ് ഓഫ്  ഹിന്ദോസ്ഥാന്‍

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍

Action | 08 Nov 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ കഥ

ദംഗലിനുശേഷം ആമിര്‍ ഖാന്റേതായി ഒരുങ്ങുന്ന ചിത്രമാണ് തഗ്‌സ് ഓഫ്  ഹിന്ദോസ്ഥാന്‍. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രത്തിന്റെ സംവിധായകന്‍.ആമീര്‍ ഖാനും, അമിതാഭ് ബച്ചനുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തിലെ കഥാപാത്രത്തിനായ ആമിര്‍ ശരീരഭാരം കുറച്ചത് ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ചിത്രത്തിലെ കഥാപാത്രത്തനായി കാതൂം മൂക്കും കുത്തിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയാണ് ആമിറിന്റെ ലുക്ക് പുറത്തുവന്നത്.ഇവരെക്കൂടാതെ കത്രീന കൈഫ്,ദംഗല്‍ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.17 ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തില്‍ ബിഗ്ബിയും ആമിറും തമ്മിലുള്ള വാള്‍പയറ്റ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കടലിലും കപ്പലിലുമായി നടക്കുന്ന യുദ്ധങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.ചിത്രത്തിനായി രണ്ടു ലക്ഷം കിലോ തൂക്കമുള്ള രണ്ട് കപ്പലുകളാണ് നിര്‍മിച്ചത് .കപ്പല്‍ നിര്‍മാതാക്കളും അന്താരാഷ്ട്ര ഡിസൈനര്‍മാരുമായി ആയിരത്തിലധികം പേര്‍ ഒരു വര്‍ഷംമെടുത്താണ് രണ്ട് കപ്പലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ചിത്രത്തിനെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു.എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍  പുറത്തുവിട്ടിരുന്നില്ല.അതീവ രഹസ്യമായാണ് ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നത്.ഫിലിപ്പ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫെഷന്‍സ് ഓഫ് തംഗ് ആന്റ് കള്‍ട്ട് ഓഫ് ദ തഗ്ലീ എന്ന നോവലിനെ അസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും പണം മുടക്കി ചെയ്യുന്ന ചിത്രങ്ങളിലൊന്നാണിത്.യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.നവംബര്‍ 8നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Read More

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിജയ് കൃഷ്ണ ആചാര്യ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ആദിത്യ ചോപ്ര
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+