ജയം രവിയെ കേന്ദ്രകഥാപാത്രമാക്കി ശക്തി സുന്ദര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ടിക്, ടിക്, ടിക്. ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയാണിത്. ബഹിരാകാശ പര്യവേഷണം പ്രമേയമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഭൂമിയെ നശിപ്പിക്കാന്‍ എത്തുന്ന ക്ഷുദ്ര ഗ്രഹത്തെ നേരിടാന്‍ ശ്രമിക്കുന്ന ഒരു സംഘം ശാസ്ത്രഞ്ജരുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴിലെ ആദ്യ സോംബി ചിത്രമായ മിരുതന് ശേഷം ജയം രവിയും സംവിധായകന്‍ ശക്തി സുന്ദര്‍ രാജനും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.
** Note :
കുറിപ്പ്: ടിക് ടിക് ടിക്-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.