ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ പീറ്റര്‍. ആട് സിരീസില്‍ നിന്നും തികച്ചും വ്യത്യസ്തമാര്‍ന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു മാസ് എന്റര്‍ടെയ്‌നറാണ് ചിത്രം. ആട് സിരീസിനു വേണ്ടി സംഗീതമൊരുക്കിയ ഷാന്‍ റഹ്മാന്‍ തന്നെയാണ് ടര്‍ബോ പീറ്ററിനു വേണ്ടിയും സംഗീതമൊരുക്കുന്നത്.
ലിജോ പോള്‍ ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്.ആബേല്‍ ക്രിയേറ്റീവ് മൂവിസിന്റെ ബാനറില്‍ ആബേല്‍ പി ജോര്‍ജ്ജാണ് ടര്‍ബോ പീറ്റര്‍ നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ജയസൂര്യയുടെ പുതിയ ചിത്രം വിതരണത്തിനെത്തിക്കും.
** Note :
കുറിപ്പ്: ടര്‍ബോ പീറ്റര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.