ഫാന്റം പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. മാര്‍ട്ടിന്‍ പ്രക്കാട്ടും ജിജോ ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ട്ടിനും നവിന്‍ ഭാസ്‌കറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ. പൂര്‍ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് സിനിമ. വിധവയും 16 വയസ്സുകാരിയുടെ അമ്മയുമായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സുജാത എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. മഞ്ജുവിന്റെ മകളായി നവാഗതയായ അനശ്വര എത്തുന്നു. 18 വര്‍ഷത്തിനു ശേഷം മഞ്ജു വാര്യര്‍ നെടുമുടി വേണുവിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ദയ എന്ന ചിത്രത്തിലായിരുന്നു അവസാനമായി ഇവര്‍ ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തില്‍ ഐപിഎസ് ഓഫീസറായി മംമ്ത മോഹന്‍ദാസും വേഷമിടുന്നുണ്ട്. കോളനി നിവാസികളുടെ പ്രശ്‌നം പരിഹരിക്കാനെത്തുന്ന കലക്ടറായാണ് മംമ്ത എത്തുന്നത്. ആദ്യമായാണ് മംമ്തയും മഞ്ജുവും ഒന്നിച്ചഭിനയിക്കുന്നത്. അലന്‍സിയര്‍, സുധി കോപ്പ, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
** Note :
കുറിപ്പ്: ഉദാഹരണം സുജാത എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.