ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയ മണി നായകനായി എത്തിയ ചിത്രമാണ് ഉടലാഴം. ഉണ്ണികൃഷ്ണന്‍ ആവളയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു ആദിവാസി യുവാവ് ആദ്യമായി നായകനാവുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ചിത്രത്തിന്.
ഫോട്ടോഗ്രാഫര്‍ സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മണിയുടെ രണ്ടാമത്തെ ചിത്രമാണ് ഉടലാഴം. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് മണി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്. ആറുനാടന്‍ കോളനിയിലെ 24 വയസ്സുള്ള ഭിന്ന ലിംഗക്കാരനായ ഗുളികന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആദിവാസിയായ ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് മണി ചിത്രത്തിലെത്തുന്നത്.
നിലമ്പൂര്‍, കോഴിക്കോട്, ചെന്നൈ, വയനാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. സ്വാഭാവിക വെളിച്ചവും ശബ്ദവും ഉപയോഗിച്ചായിരുന്നു ഷൂട്ട് നടത്തിയത്. രമ്യ വല്‍സല, ജോയ് മാത്യു, അനുമോള്‍, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, നിലമ്പൂര്‍ ആയിഷ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകനായ ഉണ്ണികൃഷ്ണന്‍ ആവള തന്നെയാണ് ചിത്രത്തിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബിജിബാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചത്. ഡോക്ടേഴ്‌സ് ഡിലെമയുടെ ബാനറില്‍ ഡോക്ടര്‍മാരായ രാജേഷ് കുമാര്‍ എം പി, മനോജ് കുമാര്‍ കെ ടി, സജീഷ് എം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഉടലാഴം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.