ഉത്തരം പറയാതെ കഥ
കൊല്ലം കെ രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉത്തരം പറയാതെ. ചെമ്പകം സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ കമാല്‍ കൂറ്റനാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹീങ്കര്‍ കേച്ചേരിയുടേതാണ് തിരക്കഥ. ഹരി ജി, സുധീര്‍ കരമന, ബൈജു, രാജേഷ് രാജന്‍, പ്രിയ മോഹന്‍, സാജന്‍ പള്ളുരുത്തി, സെന്തില്‍ കൃഷ്ണ, വിജയകുമാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സാധാരണ മനുഷ്യരെ പോലെ ജീവിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞനെകുറിച്ച് അദ്ധേഹത്തിന് ലഭിച്ച പുരസ്‌കാരം സ്വീകരിക്കവെ മകനിലൂടെ കടന്നുപോകുന്ന ഓര്‍മകളിലൂടെയാണ് സിനിമ വികസിക്കുന്നത്. ഹരി ഗോപിനാഥ് നായകനും പ്രിയ മോഹനന്‍ നായികയുമായ ചിത്രത്തില്‍ പ്രകൃതിയെ സ്‌നേഹിക്കുന്ന ഏഴു പേരാണ് കഥ നിയന്ത്രിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് നന്ദു കര്‍ത്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പി .ജയചന്ദ്രന്‍, നന്ദു കര്‍ത്താ, രാകേഷ് ബ്രഹ്മാനന്ദന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ഉത്തരം പറയാതെ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications