മമ്മൂട്ടി,സുകുമാരന്‍, സുപര്‍ണ്ണ, പാര്‍വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി കെ പവിത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉത്തരം.ഇംഗ്ലീഷ് സാഹിത്യകാരന്‍ ഡാഫ്‌നെ ഡു മോറിയന്റെ നോ മോട്ടീവ് എന്ന ചെറുകഥയെ അസ്പദമാക്കി എം ടി വാസുദേവന്‍ നായര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.പത്രപ്രവര്‍ത്തകനായ ബാലചന്ദ്രന്‍ സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ ഭാര്യും കവിയത്രിയുമായ സെലീനയുടെ ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി പോവുന്നതും തുടര്‍ന്നു നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളിമായിരുന്നു ചിത്രം അവതരിപ്പിച്ചത്.ശ്രുതി കമ്പയിന്‍സിന്റെ ബാനറില്‍ അക്ബര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഉത്തരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.