പ്രിയങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാ അളിയാ വാ. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.15 പുതുമുഖ നായകന്മാരും,5 പുതുമുഖ നായികമാരുമാണ് ചിത്രത്തിലുള്ളത്.കൊച്ചിയിലെ ഒരു കോളനിയില്‍ ജീവിക്കുന്ന 15 ചെറുപ്പക്കാരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്ന ഈ ചെറുപ്പക്കാര്‍ ഒരു ക്ലബ് രൂപീകരിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോവുന്നത്.
സുനില്‍ സുഖദ, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ്, നാരാണന്‍ കുട്ടി, കണ്ണന്‍ പട്ടാമ്പി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദൃശ്യ ദേവനാരായണന്‍, പ്രിയങ്കര്‍, എന്നിവരുടെ വരികള്‍ക്ക് സുമേഷ് കൃഷ്ണനാണ് സംഗീതം നല്‍കുന്നത്. പ്രജീഷ് പ്രജു, ശരത്ചന്ദ്ര ബോസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.വിക്രം കലിംഗയാണ് ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. വസ്ത്രാലങ്കാരം കുക്കു ജീവന്‍.മദര്‍ഗോഡ് ഇന്റര്‍നാഷണലും കലിംഗ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: വാ അളിയാ വാ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.