ഒരു കൊറിയന്‍പടം എന്ന ചിത്രത്തിനുശേഷം സുജിത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് വാക്ക്. മധുപാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. പ്രണവ് രതീഷാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ എങ്ങനെ സമൂഹത്തില്‍ സ്വാധീനിക്കുന്നുവെന്നും അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഗണേഷ് കുമാര്‍, സുധീര്‍ കരമന, കൃഷ്ണചന്ദ്രന്‍, എം എ നിഷാദ്,ചാന്ദ്‌നി, മുസ്തഫ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് കല്ലറ ഗോപനാണ് സംഗീതം നല്‍കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാല്‍. ലൂക്കാ ഫിലിംസ്,മാബ്മജ് പ്രൊഡക്ഷന്‍സ്, ചെമ്പകശ്ശേരി പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ അജു തോമസ്,എസ് മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: വാക്ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.