ഇന്ദ്രന്‍സിനെ നായകനാക്കി എ.ബി ബിനില്‍ സംവിധാനം ചെയ്ത ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് വാമനന്‍. വിജയ് ബാബു, സീമ ജി നായര്‍, ഹരീഷ് കണാരന്‍, സിനു സിദ്ധാര്‍ത്ഥ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
ഒരു മലയോര ഗ്രാമത്തില്‍ ഹോംസ്‌റ്റേ മാനേജരായി ജോലി ചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വാമനന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹൈറേഞ്ചിലെ ഒരു റിസോര്‍ട്ട് മാനേജരാണ് വാമനന്‍. സീമ ജി നായരാണ് ഇന്ദ്രന്‍സിന്റെ ഭാര്യയായി എത്തുന്നത്.
സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ ജോര്‍ജ് സംഗീതം നല്‍കിയിരിക്കുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: വാമനന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.