പാര്‍വതിയെ നായികയാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ത്തമാനം. ആര്യാടൻ ഷൗക്കത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഫാസിയാ സൂഫിയ എന്ന റിസേർച് വിദ്യാർത്ഥിയായാണ് പാർവതി എത്തുന്നത്. കേരളത്തിൽ നിന്നും ദില്ലിയിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എത്തുന്ന ഒരു സംഘത്തിന് അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനെ നേരിടുന്ന രീതിയുമാണ് ചിത്രത്തിന്റെ പ്രമേയം.
റോഷൻ മാത്യു ആണ് ചിത്രത്തിലെ നായകൻ. സിദ്ധിക്ക്, നിർമ്മൽ പാലാഴി, മുത്തുമണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആര്യാടൻ ഷൗക്കത്തും ബെൻസിയും ചേർന്നാണ് നിർമ്മിച്ചത്.
** Note :
കുറിപ്പ്: വര്‍ത്തമാനം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.