സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, തിലകൻ, സിദ്ദിഖ്, സംയുക്ത വർമ്മ, കെ പി എ സി ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് 'വീണ്ടും ചില വീട്ടുകാര്യങ്ങൾ'. സംയുക്ത വർമ്മ അഭിനയിച്ച ആദ്യത്തെ ചിത്രമാണിത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ കെ ലോഹിതദാസ് ആണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, സത്യൻ അന്തിക്കാട് എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
** Note :
കുറിപ്പ്: വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.