ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്കുശേഷം ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയിയും വീണ്ടും ഒന്നിച്ച ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
സിദ്ധിഖ്, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, ദര്‍ശന രാജേന്ദ്രന്‍, ജോസഫ് അന്നംകുട്ടി ജോസ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ ഗാനരചനയും ജിസ് ജോയ് തന്നെയാണ് നിര്‍വ്വഹിച്ചത്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് ചിത്രം നിര്‍മ്മിച്ചത്.
ജിസ് ജോയിയുടെ വരികള്‍ക്ക് പ്രിന്‍സ് ജോയ് ആണ് സംഗീതം നല്‍കിയത്. വിജയ് യേശുദാസ്,വിനീത് ശ്രീനിവാസന്‍, കാര്‍ത്തിക്, ശ്വേത മോഹന്‍, ആസിഫ് അലി, ബാലു വര്‍ഗീസ്, പ്രിന്‍സ് ജോയ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.
** Note :
കുറിപ്പ്: വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.