സംയുക്ത, സായി ധരം തേജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് വർമ്മ ദണ്ഡു സംവിധാനം ചെയ്ത തെലുങ്ക് ഹൊറര്‍ ചിത്രമാണ് വിരൂപാക്ഷ. ഒരു ഗ്രാമത്തില്‍ നടക്കുന്ന ദുര്‍മരണങ്ങളും അതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. സായ് ചന്ദ്, ബ്രഹ്മാജി, രാജീവ് കനകല, സുനിൽ, അഭിനവ് ഗോമതം, അജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.ശ്യാം ദത്ത് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷന്‍ ഹൗസ് സുകുമാര്‍ റൈറ്റിങ്ങസ് എന്നിവയുടെ ബാനറില്‍ ബി വി എൻ എസ് പ്രസാദ്, ബപിനീട് ഗരു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
** Note :
കുറിപ്പ്: വിരൂപാക്ഷ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.