X
വൈറസ്
Drama | 07 Jun 2019 |
Malayalam

വൈറസ് കഥ

കേരളത്തെ നടുക്കിയ നിപ്പവൈറസിനെ പശ്ചാത്തലമാക്കി ആഷിഖ്  അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്.ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, റിമാ കല്ലിങ്കല്‍, പാര്‍വതി,ടൊവീനോ തോമസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നിപ വൈറസിന് എതിരെ കുറെ മനുഷ്യര്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

മായാനദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനുശേഷം ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്.വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ പൊലിഞ്ഞ നേഴ്‌സ് ലിനിയുടെ ജീവതവും ചിത്രത്തില്‍  പ്രമേയമാകുന്നുണ്ട്.രാജീവ് രവിയാണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവഹിക്കുന്നത്.മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.സൈജു ശ്രീധരാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്‌.സംഗീതം സുശിൻ ശ്യാം.ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ചിത്രത്തില്‍ ഫഹദ് ഫാസിലിന് വേണ്ടി ഒരു വേഷം ആഷിക്ക് അബു മാറ്റിവെച്ചിരുന്നു.എന്നാല്‍ അതിരന്‍ എന്ന സിനിമയുടെ തിരക്കുകള്‍ മൂലം ഫഹദിന് അഭിനയിക്കാന്‍ കഴിയാതെ വരികയായിരുന്നു.ചിത്രത്തിന്റെ പേരു കഥയും മോഷ്ടിച്ചെന്നാരോപിച്ച് ചിത്രത്തിന്റെ റിലീസ് കോടതി സ്‌റ്റേ ചെയ്തിരുന്നു.എറണാകുളം ജില്ലാ കോടതിയാണ് സ്‌റ്റേ ചെയ്തത്.സംവിധായകന്‍ ഉദയ് നല്‍കിയ പരാതിയിലായിരുന്നു ഈ നടപടി.വൈറസ് എന്ന പേരില്‍ താന്‍ ഒരു നാടകം നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കിയതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.
 


** Note : കുറിപ്പ്: വൈറസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+