വീരപുത്രന്‍ എന്ന സിനിമയ്ക്ക് ശേഷം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് 'വിശ്വാസപൂര്‍വ്വം മന്‍സൂര്‍'. റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍, ആശ ശരത്, രഞ്ജി പണിക്കര്‍, സറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതക്കള്‍. ജയകൃഷ്ണന്‍ കാവിലിന്റേതാണ് കഥ. വെര്‍ജിന്‍ പ്ലസ് മൂവിസിനുവേണ്ടി കെ.വി മോഹനനാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷന്‍ മാത്യവാണ് നായകനായി എത്തുന്നത്. നായിക പ്രയാഗ മാര്‍ട്ടിന്‍ ആണ്.
ഒരു നാള്‍ മഹാ നഗരത്തിലേക്ക് ഓടി പോവുന്ന ഒരമ്മയും മകളും വടക്കന്‍ മലബാറിലെ പുരാതനമായ തറവാട്ടില്‍ എത്തുന്നു. ഇവര്‍ വന്നതോടെ തറവാട്ടിലെ മന്‍സൂര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നത്. സമകാലിക സംഭവങ്ങളുമായി ഏറെ ബന്ധപെട്ടു നില്‍ക്കുന്ന ചിത്രമാണ് വിശ്വാസപൂര്‍വ്വം മന്‍സൂര്‍. റിയലിസ്റ്റിക് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ചേര്‍ത്തു നിര്‍ത്താന്‍ പറ്റുന്ന ചിത്രമാണിത്. റഫീക് അഹമ്മദ്, പ്രഭാവര്‍മ്മ, പ്രേംദാസ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണനാണ് ഈണം പകരുന്നത്.
** Note :
കുറിപ്പ്: വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.