ജയരാജ് വിജയ് സംവിധാനം ചെയുന്ന ഹാസ്യ ചിത്രമാണ് 'വിശ്വാസം അതല്ലേ എല്ലാം'. ഇതിഹാസയുടെ വിജയത്തിന് ശേഷം ഷൈന്‍ ടോം ചാക്കോ നായകനായ് മടങ്ങി എത്തുന്ന ചിത്രം കൂടിയാണ് ഇത്. ആൻസിബ ഹസ്സൻ, മനോജ് കെ ജയൻ, വിജയരാഘവന്‍, സുനിൽ സുഖദ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. വിശ്വാസം അതല്ലേ എല്ലാം എന്ന വാചകം കല്യാണ്‍ ജുവല്ലേഴ്‌സിന്റെ ടാഗ് ലൈൻ എന്ന നിലയില്‍ ഏവർക്കും സുപരിചിതമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ ചർച്ച ചെയ്യപ്പെടുന്ന സാമൂഹിക പ്രശ്നങ്ങളും, അതേ തുടർന്നുണ്ടാകുന്ന പ്രതികര്‍മ്മങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. 2015 ജൂലൈ മാസം ചിത്രം തീയറ്ററുകളിൽ എത്തും.
** Note :
കുറിപ്പ്: വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.