»   » ഗ്രേറ്റ് ഫാദര്‍’റെക്കോര്‍ഡ് വ്യാജമെന്ന ലാല്‍ ഫാന്‍സിന്‍റെ വാദത്തിന് പ്രതികരണവുമായി ഷാജി നടേശന്‍

ഗ്രേറ്റ് ഫാദര്‍’റെക്കോര്‍ഡ് വ്യാജമെന്ന ലാല്‍ ഫാന്‍സിന്‍റെ വാദത്തിന് പ്രതികരണവുമായി ഷാജി നടേശന്‍

Posted By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറിന്‍റെ കളക്ഷന്‍ റെക്കോര്‍ഡിനെക്കുറിച്ചുള്ള ഫാന്‍സ് പോര് പുരോഗമിക്കുന്നതിനിടെയാണ് വിശദീകരണവുമായി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് രംഗത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയുടെ ഇതുവരെയുള്ള കരിയര്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. കസബയുടെ ആദ്യ ദിന റെക്കോര്‍ഡും ചിത്രം തകര്‍ത്തിരുന്നു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒരു മെഗാസ്റ്റാര്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്.

ആദ്യ ദിനത്തില്‍ തന്നെ ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കബാലിയുടെയും പുലിമുരുകന്‍റെയും ആദ്യ ദിന റെക്കോര്‍ഡുകള്‍ ചിത്രം മാറ്റിക്കുറിച്ചതായി നിര്‍മ്മാതാക്കളിലൊരാളായ പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്. നാല് ദിവസം കൊണ്ട് ചിത്രം 20 കോടി നേടിയെന്ന് മമ്മൂട്ടിയും ഫേസ് ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. ഈ രണ്ടു അവകാശ വാദങ്ങളും തെറ്റാണെന്ന് അവകാശപ്പെട്ടാണ് മോഹന്‍ലാല്‍ ഫാന്‍സ് പരസ്യമായി രംഗത്തെത്തിയത്.

റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്നു

കബാലിയുടെയും പുലിമുരുകന്‍റെയും ആദ്യ ദിന റെക്കോര്‍ഡുകള്‍ ചിത്രം മാറ്റിക്കുറിച്ചതായി നിര്‍മ്മാതാക്കളിലൊരാളായ പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്. നാല് ദിവസം കൊണ്ട് ചിത്രം 20 കോടി നേടിയെന്ന് മമ്മൂട്ടിയും ഫേസ് ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.

തെറ്റായ വാദമെന്ന് ലാല്‍ ഫാന്‍സ്

ഈ രണ്ട് അവകാശവാദങ്ങളും തെറ്റാണെന്നാണ് മോഹന്‍ ലാല്‍ ഫാന്‍സ് ആരോപിക്കുന്നത്. മോഹന്‍ മോഹന്‍ ലാല്‍ ഫാന്‍സ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കണക്കുകള്‍ നിരത്തിക്കൊണ്ട് ലാല്‍ ആരാധകര്‍ വെല്ലുവിളിക്കുന്നത്. ഒരു തരത്തിലും വിശ്വസിക്കാനോ സാധൂകരിക്കാനോ കഴിയാത്ത കണക്കുകളാണ് ഗ്രേറ്റ് ഫാദര്‍ ടീം തരുന്നതെന്നും മോഹന്‍ ലാല്‍ ഫാന്‍സ് പറയുന്നു.

മമ്മൂട്ടിയും സ്ഥിരീകരിച്ചിരുന്നു

കളക്ഷനില്‍ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുതകരമായ നേട്ടമാണ് ഈ മമ്മൂട്ടിച്ചിത്രം നേടുന്നത്. ഗ്രേറ്റ്ഫാദര്‍ നാലുദിവസം കൊണ്ട് 20 കോടി കളക്ഷന്‍ പിന്നിട്ട വിവരം കണക്കുകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

മറുപടിയുമായി ഷാജി നടേശന്‍

7 കോടി പ്രൊജക്ടിൽ ഒരുങ്ങിയ ചെറിയ സിനിമയാണ് ഗ്രേറ്റ് ഫാദർ. പ്രചരിക്കുന്ന എല്ലാ ആരോപണങ്ങൾക്കും തുടർച്ചയായി മറുപടി നൽകാൻ ഞങ്ങൾക്കാകില്ലെന്ന് നിര്‍മ്മാതാവായ ഷാജി നടേശന്‍ പറഞ്ഞു. ഒാണ്‍ലുക്കേഴ്സ് മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷാജി നടേശന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പുലിമുരുകന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനല്ല

പുലിമുരുകനോട് മത്സരിക്കുക എന്നോ പുലിമുരുകന്റെ റെക്കോർഡുകൾ തകർക്കുക എന്നതോ ആയിരുന്നില്ല തന്റേയും പൃഥ്വിയുടെയും ലക്ഷ്യമെന്നും ഷാജി വ്യക്തമാക്കുന്നു. നല്ല സിനിമകളെ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

English summary
We can’t keep answering to all these allegations. I have many friends and well wishers in Mohanlal fans association. I haven’t associated myself with any of the stars’ associations. I am with Prithviraj in the production business. We never intended to make a movie to surpass Pulimurugan and it’s records. Ours is a very small movie made on a modest budget of Rs 7 crores.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X