twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിന്‍ഗാമി പരാജയപ്പെട്ടതിന് കാരണം തേന്മാവിന്‍ കൊമ്പത്ത്; കാരണം വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

    |

    മലയാളി പ്രേക്ഷകര്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ നല്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സന്ദേശവും പട്ടണത്തില്‍ പ്രവേശവുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. അധികം സത്യന്‍ അന്തിക്കാട് ചിത്രങ്ങളും കാലത്തിനൊടൊപ്പം സഞ്ചരിക്കുന്നവയാണ്.അതൊരു ഉദാഹരണമാണ് സന്ദേശം. ഇന്നു ചിത്രം കാഴ്ചക്കാരെ നേടുന്നതിനോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുന്നുമുണ്ട്. ഇപ്പോഴിത തന്‌റെ സിനിമയായ പിന്‍ഗാമിയെ കുറിച്ച് വാചാലനാവുകായാണ് സംവിധായകന്‍. ഐ.എഫ്.എഫ്.കെ വേദിയിലാണ് സത്യന്‍ അന്തിക്കാട് തന്റെ സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിച്ചത്.

    Sathyan Anthikkad

    പിന്‍ഗാമി എന്ന ചിത്രത്തിന് പ്രേക്ഷക പിന്തുണ നേടാന്‍ സാധിക്കാതിരുന്നതിന് കാരണം തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തത് കൊണ്ടാണെന്നാണ് സംവിധായകന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...''പിന്‍ഗാമി എന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് അത്രക്കൊരു അപ്രിസിയേഷന്‍ കിട്ടിയിരുന്നില്ല. ഇപ്പോഴാണ് ആ സിനിമയെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. കാരണം, ആളുകള്‍ എന്നില്‍ നിന്ന് പ്രതീക്ഷിച്ചത് അത്തരത്തിലൊരു സിനിമയല്ല.പക്ഷെ അതും ഒരു വീടിന്റേയും അച്ഛന്റേയും കഥയാണ് ആ സിനിമ പറയുന്നത്. പക്ഷെ അതിന്റെ ട്രീറ്റ്മെന്റ് വളരെ വ്യത്യസ്തമാണ്. അന്ന് ആ സിനിമക്ക് ആളുകള്‍ അത്രക്ക് ഇടിച്ച് കേറാത്തതിന്റെ കാരണം, അതിന്റെ ഓപ്പോസിറ്റായി തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തിരുന്നു.

    സിബിഐ അഞ്ചാം പതിപ്പില്‍ ചുമ്മ വന്ന് പോകുന്ന കഥാപാത്രമല്ല വിക്രമിന്റേത്; വെളിപ്പെടുത്തി ജഗതിയുടെ മകന്‍സിബിഐ അഞ്ചാം പതിപ്പില്‍ ചുമ്മ വന്ന് പോകുന്ന കഥാപാത്രമല്ല വിക്രമിന്റേത്; വെളിപ്പെടുത്തി ജഗതിയുടെ മകന്‍

    പ്രിയദര്‍ശനും ഞാനും തമ്മില്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ പ്രിയന്‍ പറഞ്ഞത്, താന്‍ കുറച്ച് ഡേറ്റ് മാറ്റിവെക്കുന്നതല്ലെ നല്ലതെന്നാണ്. ഞാന്‍ പ്രിയന്‍ മാറ്റിവെക്കുന്നതല്ലെ നല്ലതെന്നാണ് ചോദിച്ചത്, അവസാനം ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് റിലീസ് ചെയ്യുകയും എന്റെ വീട്ടുകാര്‍ക്ക് ഉള്‍പ്പടെ തേന്മാവിന്‍ കൊമ്പത്ത് കാണാന്‍ ആഗ്രഹം തോന്നുകയും ചെയ്തു.പക്ഷെ പിന്നീട് പിന്‍ഗാമി കുറേകൂടി സ്റ്റാന്റ് ചെയ്ത് തുടങ്ങി. നല്ല സിനിമകള്‍ ചെയ്യുമ്പോഴുള്ള ഗുണം അത് കുറച്ച് കാലം കഴിയുമ്പോള്‍ ഓര്‍മിക്കപ്പെടുമെന്നാണ്. വിജയമല്ല ഒരു സിനിമയെ നിലനിര്‍ത്തുന്നത് ക്വാളിറ്റിയാണ്,' സത്യന്‍ അന്തിക്കാട് പറഞ്ഞു.

    നവീന്‍ അറയ്ക്കല്‍, കുട്ടി അഖില്‍... ബിഗ് ബോസ് സീസണ്‍ 4 ല്‍ എത്തുന്നത് ഇവരൊക്കെ? ലിസ്റ്റ് പുറത്ത്നവീന്‍ അറയ്ക്കല്‍, കുട്ടി അഖില്‍... ബിഗ് ബോസ് സീസണ്‍ 4 ല്‍ എത്തുന്നത് ഇവരൊക്കെ? ലിസ്റ്റ് പുറത്ത്

    ഇതേ വേദിയില്‍ തന്റെ എവര്‍ഗ്രീന്‍ ചിത്രമായ സന്ദേശത്തെ കുറിച്ചും പറഞ്ഞിരുന്നു. സിനിമ പുറത്ത് ഇറങ്ങിയ സമയത്തെ വിമര്‍ശനത്തെ കുറിച്ചായിരുന്നു പറഞ്ഞത്. '' അരാഷ്ട്രീയ വാദമെന്ന വിമര്‍ശനം സന്ദേശം റിലീസ് ചെയ്ത സമയം മുതലുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് മുഖം തിരിച്ച് അവനവന്റെ കാര്യം നോക്കി പോ എന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത് എന്ന തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. ആ സിനിമ അതല്ലാതെ കാണുമ്പോള്‍ മനസിലാകും, തിലകന്റെ കഥാപാത്രം പറയുന്നുണ്ട്, രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകള്‍ ചെയ്യുമ്പോള്‍ എന്ന്. സന്ദേശത്തില്‍ രാഷ്ട്രീയത്തിന്റെ വക്താക്കളായി കാണിക്കുന്ന ശ്രീനിവാസന്റെയും ജയറാമിന്റെയും കഥാപാത്രങ്ങള്‍ നല്ല രാഷ്ട്രീയക്കാരല്ല.

    ഒരു എം.എല്‍.എ പോലുമില്ല ആ സിനിമയില്‍, പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റായ മാമുക്കോയ മാത്രമാണ് അതിലുള്ളത്, അതിലും താഴെയുള്ളവരുടെ കഥയാണ് സിനിമ പറയുന്നത്. രാഷ്ട്രീയം ബോധ്യപ്പെടുത്തികൊടുക്കുകയാണ് സിനിമയിലൂടെ ചെയ്യുന്നത്. യഥാര്‍ത്ഥ രാഷ്ട്രീയം സേവനമാണ്. ആദ്യം സ്വയം നന്നായി സ്വന്തം വീട് നന്നാക്കണമെന്നാണ് സിനിമ പറയുന്നത്, ഇത് രണ്ടുമില്ലാതെ രാഷ്ട്രീയത്തിലിറങ്ങിയിട്ട് കാര്യമില്ല.എന്നാല്‍ അതിനെ നല്ല രീതിയില്‍ സമീപിക്കുകയാണ് വേണ്ടത്.

    നമ്മള്‍ കണ്ടിട്ടുണ്ടല്ലോ സമരങ്ങളില്ലാത്ത സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ത്താല്‍ അവര്‍ പത്താം ക്ലാസ് കഴിഞ്ഞ് യൂണിഫോമിട്ട് ഒരു പ്രത്യേക തരം കമ്മ്യൂണിറ്റിയായി വളര്‍ന്ന് വന്ന് ഡിഗ്രിയെടുത്ത്, ഐ.എ.എസുകാരാവുന്നു, അല്ലെങ്കില്‍ ഡോക്ടര്‍മാരാവുന്നു.രാഷ്ട്രീയമുള്ളൊരു സാധാരണ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ അവര്‍ ബസിന് കല്ലെറിഞ്ഞും, സമരം ചെയ്തും, അവസാനം മന്ത്രിമാരായിട്ട് ഇവരെ ഭരിക്കുന്ന കാലത്തിലേക്കാണ് വരുന്നത്. അതുകൊണ്ട് നല്ല കുടുംബത്തില്‍ പിറന്ന, നല്ല ബുദ്ധിയുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. എന്നാലേ രാഷ്ട്രീയത്തിനെ ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളു,' സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

    English summary
    Sathyan Anthikad Opens Up About His Movie Pingami's Box office failure
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X