»   » ആ ചതി ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, ആ അനുഭവത്തെ കുറിച്ച് ലെന

ആ ചതി ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, ആ അനുഭവത്തെ കുറിച്ച് ലെന

Posted By: Rohini
Subscribe to Filmibeat Malayalam

നടി ലെനയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറ്റിയ ഒരു ചതിയെ കുറിച്ചാണ് പറയുന്നത്. സൈക്കോളജിയില്‍ പിജി ചെയ്യാനായി മുംബൈയിലേക്ക് പോയതായിരുന്നു ലെന. അവിടെ വച്ചായിരുന്നു സംഭവം.

ആറാം ക്ലാസിലെ പ്രണയം, അയാളെ തന്നെ വിവാഹം കഴിച്ചു, പിന്നീട് ലെനയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത്?

കന്യകയില്‍ എഴുതുന്ന കോളത്തിലാണ് മുംബൈയില്‍ വച്ച് ഉണ്ടായ ആ ദുരനുഭവത്തെ കുറിച്ച് ലെന വെളിപ്പെടുത്തിയത്. ഒരുപാട് മോഷണ ശ്രമങ്ങളൊക്കെ നടക്കുന്ന സമയത്താണ് രണ്ടാഭാവം എന്ന ചിത്രം പൂര്‍ത്തിയാക്കി സൈക്കോളജിയില്‍ പിജി ചെയ്യാന്‍ പോയത്.

വളരെ ശ്രദ്ധിച്ചു

ഉടമസ്ഥരുടെ കണ്ണ് തെറ്റുമ്പോള്‍ പേഴ്‌സും ആഭരണങ്ങളുമൊക്കെ ട്രെയിനില്‍ നിന്ന് മോഷണം പോകും. അതൊക്കെ നേരത്തെ അറിയാവുന്നത് കൊണ്ട് വളരെ ശ്രദ്ധയോടെയാണ് ലെന എല്ലാം കാര്യങ്ങളും ചെയ്യുന്നത്. പേഴ്‌സും ആഭരണങ്ങളുമൊക്കെ എപ്പോഴും ഭദ്രമായി വച്ചു.

തത്കാല്‍ ടിക്കറ്റ് എടുക്കാന്‍

ക്ലാസില്ലാത്ത ദിവസം ബി എസ് എന്‍ എല്ലിന്റെ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ നാട്ടില്‍ ഒരു അവസരം കിട്ടി. പെട്ടന്നുള്ള യാത്രയായതിനാല്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ല. തത്ക്കാല്‍ ടിക്കറ്റ് എടുക്കാന്‍ വേണ്ടി ഓഫീസില്‍ പോയപ്പോള്‍ യൂനിഫോമൊക്കെ ധരിച്ച് അവിടെ ഒരു ഓഫീസര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു.

3000 രൂപയ്ക്ക് ടിക്കറ്റ്

ടിക്കറ്റ് ശരിയാക്കാം എന്നും എന്നാല്‍ കുറച്ചധികം കാശ് ആകുമെന്നും ഓഫീസര്‍ പറഞ്ഞു. അത് പ്രകാരം മൂവ്വായിരം രൂപ കൊടുത്ത് പ്രിന്റഡ് എസി കോച്ച് ടിക്കറ്റ് വാങ്ങി. സീറ്റ് നമ്പര്‍ ടിടിആര്‍ തരുമെന്ന് ഓഫീസര്‍ നേരത്തെ പറഞ്ഞിരുന്നു.

അബദ്ധം പറ്റിയതറിഞ്ഞത്

പിറ്റേ ദിവസം ലഗേജുമെടുത്ത് ട്രെയിന്‍ കയറി. ട്രെയിന്‍ എടുത്ത് പത്ത് മിനിട്ട് കഴിഞ്ഞപ്പോഴാണ് ടിടിആര്‍ വന്നത്. ടിക്കറ്റ് എടുത്ത് നീട്ടിയപ്പോഴാണ് അബദ്ധം പറ്റിയത് മനസ്സിലായത്. സംഗതി വ്യാജമാണ്. കള്ള ടിക്കറ്റ് ആയതിനാലും ട്രെയിനില്‍ സീറ്റ് ഇല്ലാത്തതിനാലും വണ്ടി വിട്ട് ഇറങ്ങേണ്ടി വന്നു. അങ്ങനെ പനവേലയില്‍ ഇറങ്ങി, തിരിച്ച് മുംബൈയിലേക്ക് വണ്ടി കയറി.

ആ ചതി ഞാന്‍ പ്രതീക്ഷിച്ചില്ല

ഓഫീസിനകത്ത് യൂനിഫോം ഇട്ട് നില്‍ക്കുന്നത് കണ്ടാണ് അയാളെ ഞാന്‍ സംശയിക്കാതിരുന്നത്. ആ തട്ടിപ്പ് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. പിന്നീട് ഫ്‌ലൈറ്റ് എടുത്താണ് നാട്ടില്‍ എത്തിയത്. എന്തായാലും അതിന് ശേഷം എല്ലാം ഡബിള്‍ ചെക്ക് ചെയ്തിട്ടേ ഉറപ്പ് വരുത്തു. ഒറ്റയ്ക്കുള്ള ജീവിതം എന്നെ അങ്ങനെ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു - ലെന പറഞ്ഞു.

English summary
When Lena cheated by a theft

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam