എ എസ് ഗിരീഷ് ലാല്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എ എസ് ഗിരീഷ് ലാല്‍.2011ല്‍ എം മോഹനന്‍ സംവിധാനം ചെയ്ത മാണിക്യക്കല്ല് എന്ന ചിത്രം നിര്‍മ്മിച്ചു.പൃഥ്വിരാജ്,സംവൃത സുനില്‍,നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്.

    2012ല്‍ പ്രേം ലാല്‍ സംവിധാനം ചെയ്ത ഔട്ട്‌സൈഡര്‍ എന്ന ചിത്രം നിര്‍മിച്ചു.ശിവന്‍കുട്ടി എന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് അകസ്മികമായി ഒരു ക്രിമിനല്‍ കടന്നുവരുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിച്ചത്.ശ്രീനിവാസന്‍,ഇന്ദ്രജിത്ത്,പശുപതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    2018ല്‍ മുഹമ്മദും ആല്‍ബിയും ശത്രുക്കളായ കഥ-മാസ്‌ക്ക് എന്ന ചിത്രം നിര്‍മിച്ചു.സുനില്‍ ഹനീഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്,മാമുക്കോയ,പ്രിയങ്ക നായര്‍, നിര്‍മ്മല്‍ പാലാഴി,ചാലി പാല എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X