Celebs»Aishwarya»Biography

    ഐശ്വര്യ ജീവചരിത്രം

    മോഹന്‍ലാലിന്റെ നായികയായെത്തി മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ചലച്ചിത്രതാരമാണ് ഐശ്വര്യ. നടി ലക്ഷ്മിയുടെ മകളായ താരം പതിനേഴാം വയസ്സിലാണ് ക്യാമറയ്ക്കു മുന്നില്‍ എത്തിയത്. തുടര്‍ന്ന് ഒട്ടനവധി തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. മോഹന്‍ലാലിന്റെ നായികയായെത്തിയ ബട്ടര്‍ഫ്‌ളെസും, നരസിംഹവും ഐശ്യര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.

    എന്നാല്‍ വ്യക്തി ജീവിതത്തില്‍ എന്നും വിവാദങ്ങളായിരുന്നു താരത്തിനു കൂട്ട്. അമ്മയുടെ എതിര്‍പ്പ് മറികടന്ന് തന്‍വീര്‍ എന്ന അന്യമതസ്ഥനെ വിവാഹം ചെയ്തു. എന്നാല്‍ ആ ദാമ്പത്യം മൂന്നു വര്‍ഷമെ നിലനിന്നുള്ളു. സിനിമയില്‍ നിന്നും അക്കാലത്ത് വിട്ടുനിന്ന ഐശ്വര്യ മകള്‍ അനൈനയ്ക്കുവേണ്ടി വീണ്ടും ക്യാമറയ്ക്കു മുന്നില്‍ എത്തി. മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം ഇന്‍സ്‌പെക്ടര്‍ ഗരുഡാണ്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X