Celebs»Alwin Antony»Biography

    ആൽവിൻ ആന്റണി ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.കുടുങ്കല്‍ ആന്റണി, അന്നമ്മ എന്നിവരുടെ മകനായി 1962 ആഗസ്ത് 25ന് മാനന്തവാടിയില്‍ ജനിച്ചു.സിനിമയോടുള്ള ഇഷ്ടം കാരണം ഹൈസ്‌ക്കൂളില്‍ വച്ച് പഠിത്തം ഉപേക്ഷിച്ചു. ചലച്ചിത്രതാരം പ്രേംനസീറിന്റെ കടുത്ത ആരാധകന്‍ കൂടിയായ ആല്‍വിന്‍ അദ്ധേഹത്തിന്റെ സഹായത്താലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ശശികുമര്‍, വിന്ഡസെന്റ് എന്നിവരുടെ സംവിധാന സഹായിയായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. അവരുമായി ചേര്‍ന്ന് ഒരു പ്രൊഡക്ഷന്‍ കമ്പനിയും നടത്തിയിരുന്നു.ഇടയ്ക്ക് ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ത്രീ മെന്‍ ആര്‍മി, ആയിരം നാവുള്ള അനന്തന്‍, ജൂലായ് ഫോര്‍, ഡാഡി കൂള്‍, ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.2015ല്‍ പ്രദര്‍ശനത്തിനെത്തിയ അമര്‍ അക്ബര്‍ ആന്റണി, 2014ല്‍  പ്രദര്‍ശനത്തിനെത്തിയ ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങള്‍ വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.ചലച്ചിത്ര നിര്‍മ്മാണത്തിനുപുറമെ ഏകദേശം 125 ഓളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X