Celebs»Amala Akkineni»Biography

    അമല അക്കിനേനി ജീവചരിത്രം

    ഭരതനാട്യ നര്‍ത്തകിയും ഇന്ത്യന്‍ സിനിമ നടിയുമായ അമല അക്കിനേനി കൊല്‍ക്കത്തയിലാണ് ജനിച്ചത്. മലയാളം, തമിഴ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചെങ്കിലും തമിഴിലും തെലുങ്കുവിലുമാണ് കൂടുതല്‍ ശ്രദ്ധേയമായത്.കലാക്ഷേത്ര കോളേജ് ഓഫ് ഫയ്ന്‍ ആര്‍ട്‌സില്‍ നിന്നും ഭരതനാട്യത്തില്‍  ബാച്ച്‌ലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ഡിഗ്രി  ലഭിച്ചിട്ടുണ്ട്.

    'മൈഥിലി എന്നൈ കാതലി' എന്ന തമിഴ് സിനിമയിലൂടെയാണ് അമല ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.50 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉള്ളടക്കം എന്ന മലയാള സിനിമയിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡും അമലക്കു ലഭിച്ചിട്ടുണ്ട്.കൂടാതെ ഫിലിംഫെയര്‍ അവാര്‍ഡും സിനിമാ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 

    1992 ലാണ് പ്രശസ്ത ചലച്ചിത്രനടന്‍ നാഗാര്‍ജുനയെ വിവാഹം ചെയയ്തു. വിവാഹത്തോടെ സിനിമയില്‍ നിന്നും അമല വിട്ടുനിന്നു.പിന്നീട് ലൈഫ് ഈസ് ബ്യുട്ടിഫുള്‍ എന്ന തെലുഗ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് തിരിച്ചുവന്നു.25 വര്‍ഷത്തെ ഇടവേളക്കു ശേഷം 'കെയര്‍ ഓഫ് സൈറ ബാനു' എന്ന സിനിമയിലൂടെ അമല മലയാള സിനിമയിലേക്കു തിരിച്ചുവന്നു. ചലച്ചിത്രതാരം അക്കിനേനി അഖിലാണ് മകന്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X