അംബിക റാവു
Born on
അംബിക റാവു ജീവചരിത്രം
അസോസിയേറ്റ് സംവിധായികയും അഭിനേത്രിയുമാണ് അംബിക റാവു. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത 'കൃഷ്ണാ ഗോപാലകൃഷ്ണ'യുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 5 സുന്ദരികള്‍,സോള്‍ട്ട് ആന്റ് പെപ്പര്‍, നസ്രാണി, ഡാഡി കൂള്‍, ബിഗ് ബി, ഹലോ, പരുന്ത്, രാജമാണിക്യം, പോത്തന് വാവ തുടങ്ങി നിരവധി ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗ്രാമഫോണ്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വെട്ടം, കിസ്സാന്‍, കുമ്പളങ്ങി നൈറ്റ്സ്, തമാശ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2022 ജൂണ്‍ 27ന് അന്തരിച്ചു. രാഹുല്‍, സോഹന്‍ എന്നിവരാണ് മക്കള്‍.