Singer
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി.സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും നടത്തുണ്ട്. ഇതിനിടയില്‍ ഫോര്‍വോര്‍ഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ഫോട്ടോ ഷൂട്ടിനിടയ്ക്ക് എടുത്ത ചില ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യ്തിരുന്നു. അതിനു താഴെ അടി വസ്ത്രങ്ങള്‍ എവിടെ എന്ന് ഒരു ആരാധകന്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്യ്തു. അശ്ലീല കമന്റ് മാത്രമല്ല സ്വാകര്യമായി വന്ന് സന്ദേശം അയക്കുകയും ചെയ്തിരുന്നു. എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ച സന്ദേശമാണിത്. ആരെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമോ? എന്ന ചോദിച്ചുകൊണ്ട് അതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പോസ്റ്റ് ചെയ്യ്താണ് അമൃത സമൂഹമാധ്യമങ്ങളില്‍ പ്രകരിച്ചത്. സംഭവത്തിനു പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് എത്തിയത്. പല മാധ്യമങ്ങളും അമൃതയുടെ വാര്‍ത്ത വലിയ പ്രധാന്യത്തോടെ കൊടുക്കുകയും ചെയ്തിരുന്നു. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് തുടങ്ങിയ അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡിന് മികച്ച പ്രതികരണമാണ് പ്രേമികളുടെ അടുത്ത് നിന്നും ലഭിക്കുന്നത്. സഹോദരിമാരുടെ കൂട്ടായ്മയ്ക്ക് സംഗീത പ്രേമികളുടെ വലിയ പിന്തുണയുമുണ്ട്. സംഗീതത്തിനു പുറമെ ഫാഷന്‍ രംഗത്തും സജീവമായ അമൃതയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| നരണിപ്പുഴ ഷാനവാസ് | 03 Jul 2020 |
| പേര് | അമൃത സുരേഷ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അമൃത സുരേഷ് ആസ്തി |
|
| ആസ്തി | |
The age of അമൃത സുരേഷ് in the 2026 was NA.
The most recent movies for അമൃത സുരേഷ് is സൂഫിയും സുജാതയും.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.