അനിഷ് എം തോമസ് ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് അനിഷ് എം തോമസ്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും, നി കൊ ഞാ ചാ, ഡാകിനി എന്നിവയാണ് നിര്‍മിച്ച ചിത്രങ്ങള്‍.പ്രണയവും സെക്‌സും സിനിമയും ഹരമായി മാറിയ യുവതീ യുവാക്കളുടെ കഥയാണ് 2013ല്‍ പുറത്തിറങ്ങിയ 'നി കൊ ഞാ' എന്ന ചിത്രം അവതരിപ്പിച്ചത്. സണ്ണി വെയ്ന്‍, പ്രവീണ്‍ അനഡില്‍, സഞ്ജു ശിവറാം, പൂജിത മോഹന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2017ല്‍ പുറത്തിറങ്ങിയ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. വാണിജ്യപരമായും മികച്ച വിജയമാണ് ചിത്രം നേടിയത്.  

    ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിനുശേഷം രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഡാകിനി'.പൗളി വത്സന്‍, സേതുലക്ഷ്മി, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, അലൻസിയർ ലെ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഉര്‍വശി തിയേറ്റെഴ്‌സ്, യൂണിവേഴ്‌സല്‍ സിനിമ എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. ഫ്രൈഡേ ഫിലിം ഹൗസ്‌ ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X