X
അനീഷ്‌ ഉപാസന
Director/Story Writer/Screenplay Writer

അനീഷ്‌ ഉപാസന ജീവചരിത്രം

ചലച്ചിത്ര സംവിധായകന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളില്‍  പ്രശസ്തനാണ് അനീഷ് ഉപാസന. ഫിലിം മാഗസിനില്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയാണ് ചലച്ചിത്രജീവിതം അരംഭിച്ചത്. 2012ല്‍ പുറത്തിറങ്ങിയ 'മാറ്റിനി' ആണ് സംവിധാനം ചെയ്ത അദ്യ ചിത്രം. അനില്‍ നാരായണന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ മൈഥിലി, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014ല്‍ ജയസൂര്യ, വിനയ് ഫോര്‍ട്ട്, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'സെക്കന്‍സ്' എന്ന ചിത്രം സംവിധാനം ചെയ്തു. 

2016ല്‍ 'പോപ്പ്‌കോണ്‍' എന്ന ചിത്രം സംവിധാനം ചെയ്തു. ഷൈന്‍ ടോം ചാക്കോ, സൃന്ദ, സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബന്‍സൂരി സിനിമാസിന്റെ ബാനറില്‍ ഷിബു ദിവാകരന്‍, ഷൈന്‍ ഗോപി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന് ആദ്യം കിന്റര്‍ ജോയി എന്നായിരുന്നു പേര്. പിന്നീട് ഈ പേരു മാറ്റി പോപ്‌കോണ്‍ എന്നാക്കുകയായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം, ഗാനരചന എന്നിവയും അനീഷ് തന്നെയാണ് നടത്തിയത്. 

2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്റ് പെപ്പര്‍, 2013ല്‍ പുറത്തിറങ്ങിയ ബ്രേക്കിങ്ങ് ന്യൂസ് ലൈവ് എന്നീ ചിത്രങ്ങളുടെ നിശ്ചലഛായാഗ്രാഹകന്‍ ആയിരുന്നു.കൂടാതെ 'മായാമാധവം' എന്ന ആല്‍ബത്തിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+