അനിൽ പനച്ചൂരാൻ ജീവചരിത്രം

  പ്രശസ്ത ഗാനരചയിതാവും കവിയുമാണ് അനില്‍ പനച്ചൂരാന്‍. ടികെഎംഎം കോളേജ് നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍  കാകതീയ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ മണ്ണിൽ നിന്നു', എം മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ' എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. 

  തുടര്‍ന്ന് മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്‌സ്പീക്കര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ രചിച്ചു. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍, അക്ഷേത്രിയുടെ അത്മഗീതം എന്നിവയാണ് പ്രധാനപ്പെട്ട കവിതാസമാഹാരങ്ങള്‍. അസുഖത്തെ തുടര്‍ന്ന് 2021 ജനുവരി 3ന് അന്തരിച്ചു.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X