Celebs»Anna Ben»Biography

    അന്ന ബെന്‍ ജീവചരിത്രം

    കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോള്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. പ്രശസ്ത തിരക്കാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. സംവിധായകന്‍ ആഷിക് അബുവിന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുമ്പളങ്ങി നൈറ്റ്‌സിന്റെ കാസ്റ്റിങ്ങ് കോള്‍പോസ്റ്റര്‍ കണ്ട് മെയില്‍ ചെയ്യുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ ഓഡീഷന് പങ്കെടുത്തു.എന്നാല്‍ ചിത്രത്തിന്റെ ഓഡീഷന് പങ്കെടുത്തപ്പോള്‍ താന്‍ ബെന്നി പി നായരമ്പലത്തിന്റെ മകളാണെന്ന കാര്യം പറഞ്ഞിരുന്നില്ല. നാല് ഓഡിഷനുകള്‍ക്കുശേഷം ചിത്രത്തിലേക്ക് സെലക്ട് ചെയ്തപ്പോഴാണ് വീട്ടില്‍ പറയുന്നത്. ഷെയിന്‍ നിഗത്തിനൊപ്പമായിരുന്നു അന്നയുടെ അരങ്ങേറ്റം. ഇരുവരും ഒരുമിച്ചുള്ള പ്രണയഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി.

    പുരസ്കാരങ്ങൾ
    സൈമ അവാര്‍ഡ് 2019 - നവാഗത നായിക-  (കുമ്പളങ്ങി നൈറ്റ്‌സ് )
    സൈമ അവാര്‍ഡ്‌ 2020 -  മികച്ച നടി (ക്രിട്ടിക്‌സ്) (കപ്പേള)
    കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച നടി (കപ്പേള)


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X